ഇരയിമ്മൻ തമ്പി
ഓമനത്തിങ്കൾക്കിടാവോ -
നല്ലകോമളത്താമരപ്പൂവോ?
പൂവിൽ നിറഞ്ഞ മധുവോ - പരി
പൂർണ്ണേന്ദു തന്റെ നിലാവോ?
പുത്തൻ പവിഴക്കൊടിയോ - ചെറു
തത്തകൾ കൊഞ്ചും മൊഴിയോ?
ചാഞ്ചാടിയാടും മയിലോ - മൃദു
പഞ്ചമം പാടും കുയിലോ?
തുള്ളുമിളമാൻ കിടാവോ - ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ?
ഈശ്വരൻ തന്ന നിധിയോ - പര-
മേശ്വരിയേന്തും കിളിയോ?
പാരിജാതത്തിൻ തളിരോ - എന്റെ
ഭാഗ്യദ്രുമത്തിൻ ഫലമോ?
വാത്സല്യരത്നത്തെ വയ്പാൻ - മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ?
ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
രുട്ടത്തു വെച്ച വിളക്കോ?
കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും
കേടുവരാതുള്ള മുത്തോ?
ആർത്തിതിമിരം കളവാൻ - ഉള്ള
മാർത്താണ്ഡദേവപ്രഭയോ?
സൂക്തിയിൽ കണ്ട പൊരുളോ - അതി-
സൂക്ഷ്മമാം വീണാരവമോ?
വമ്പിച്ച സന്തോഷവല്ലി - തന്റെ
കൊമ്പതിൽ പൂത്ത പൂവല്ലി?
പിച്ചകത്തിൻ മലർച്ചെണ്ടോ - നാവി-
ന്നിച്ഛ നൽകും നൽക്കൽക്കണ്ടോ?
കസ്തൂരി തന്റെ മണമോ - നല്ല
സത്തുക്കൾക്കുള്ള ഗുണമോ?
പൂമണമേറ്റൊരു കാറ്റോ - ഏറ്റം
പൊന്നിൽക്കലർന്നോരു മാറ്റോ?
കാച്ചിക്കുറുക്കിയ പാലോ - നല്ല
ഗന്ധമെഴും പനിനീരോ?
നന്മ വിളയും നിലമോ - ബഹു
ധർമ്മങ്ങൾ വാഴും ഗൃഹമോ?
ദാഹം കളയും ജലമോ - മാർഗ്ഗ
ഖേദം കളയും തണലോ?
വാടാത്ത മല്ലികപ്പൂവോ - ഞാനും
തേടിവെച്ചുള്ള ധനമോ?
കണ്ണിന്നു നല്ല കണിയോ - മമ
കൈവന്ന ചിന്താമണിയോ?
ലാവണ്യപുണ്യനദിയോ - ഉണ്ണി-
ക്കാർവർണ്ണൻ തന്റെ കണിയോ?
ലക്ഷ്മീഭഗവതി തന്റെ - തിരു
നെറ്റിമേലിട്ട കുറിയോ?
എന്നൂണ്ണിക്കൃഷ്ണൻ ജനിച്ചോ - പാരി-
ലിങ്ങനെ വേഷം ധരിച്ചോ?
പദ്മനാഭൻ തൻ കൃപയോ - ഇനി
ഭാഗ്യം വരുന്ന വഴിയോ?
Wednesday, September 18, 2024
Monday, April 7, 2014
Jathra chariot from from Dodda Nagamangala Village, Bangalore during annual festival Photo S.Salim Kumar Kurumpakara
Jathra chariot from from Dodda Nagamangala Village, Bangalore during annual festival
Photo S.Salim Kumar Kurumpakara
Jathra chariot from from Dodda Nagamangala Village, Bangalore during annual festival
Photo S.Salim Kumar Kurumpakara
Jathra chariot from from Dodda Nagamangala Village, Bangalore during annual festival
Photo S.Salim Kumar Kurumpakara
Jathra chariot from from Dodda Nagamangala Village, Bangalore during annual festival
Photo S.Salim Kumar Kurumpakara
Jathra chariot from from Dodda Nagamangala Village, Bangalore during annual festival
Photo S.Salim Kumar Kurumpakara
Jathra chariot from from Dodda Nagamangala Village, Bangalore during annual festival
Photo S.Salim Kumar Kurumpakara
Monday, November 25, 2013
Friday, March 15, 2013
Wednesday, January 16, 2013
Monday, November 26, 2012
കുറുമ്പകര.
എ ന്‍റെ നാടത്രേ കുറുമ്പകര.
പണ്ട് കുറുമ്പ യാള്‍ വാണ നാട്.
താണ നിലത്തൊക്കെ നീരോട്ടം
മേലെ നിലത്തൊക്കെ വേരോട്ടം
കാവിലെത്തേവ നു പാവ് മുണ്ട്
ആവുംമട്ടെത്തിച്ച കള്ളു മുണ്ട്
തിന്നുവാന്‍ തെച്ചി പ്പഴങ്ങളുണ്ട്
വാഴത്തേന്‍ ദാഹമടക്കുവാനും
മഞ്ഞ മുള യു മൊടി ങ്ക ണ യും
പുല്ലാഞ്ഞി, ഞാറയും താളുമുണ്ട്.
കൈത്തോട്ടു വക്കില്‍ കുളഞ്ഞിയുണ്ട്
കാണാ ക്കുള ക്കോഴി ക്കൂടുമുണ്ട്
തോട്ടില്‍ വരാലും മുശിയുമുണ്ട്
ഒറ്റാലുകുത്തിപ്പിടിക്കലു ണ്ട് .
വെട്ടിപ്പഴങ്ങളും മൂട്ടിപ്പഴവും..
പോരാതെ വന്നാല്‍ കൊരണ്ടി പ്പഴം..
പ്ലാവുകള്‍ കയ്പ്പന്‍ വരിയ്ക്ക കൂഴ
നീളന്‍ പടര്‍പ്പനും ചെമ്പരത്തി.
മാവുകള്‍ മൂവാണ്ടന്‍ കപ്പ, നാടന്‍,
നല്ല കിളി ച്ചു ണ്ടന്‍, കര്‍പ്പൂര മാങ്ങാ
ചേനയും കാച്ചിലും ചേമ്പ് മരച്ചീനി
വാഴകള്‍, കൊല്ല, വഴുതിന, വെറ്റക്കൊടി
ആഞ്ഞിലി, പ്ലാ,വീട്ടി,തേ ക്കുമരം
മാവ് പുളികള്‍ കുളമാവ് വല്ലഭം..
ഈറ്റയും ചൂരല്‍, മുളകളും തെങ്ങും
നെല്ലിനം ചേറാടി പൊക്കാളി ....
ഇങ്ങനെ പോകുന്നു വര്‍ത്തമാനം..
ബാക്കിയിനിയുള്ള ലക്കങ്ങളില്‍.. ..........................................
S.SALIM KUMAR
Saturday, September 1, 2012
Subscribe to:
Posts (Atom)