Thursday, February 23, 2012

വയനാട് : POEM BY S.SALIMKUMAR

വയനാട്
വയനാടന്‍ മഴയുടെ നാളുകളില്‍
വയലുകളാഴിപ്പരപ്പു പോലെ
ചെമ്പ്രമലയിലെ മേഘമാല
തമ്പ്രാ ന്‍റെ വെള്ളത്തലപ്പാവ്..
വെ ണ്‍മേഘത്തി ന്‍റെ അരാട്ടി കെട്ടി
വെറ്റില തിന്ന ചൊരുക്കുമായി
നിന്ന് ചിരിച്ചു മലക്കറുമ്പി
പൊന്നു വിളഞ്ഞ വയല്‍ പ്പരപ്പില്‍
കന്നുകള്‍ പാടത്ത് നീന്തിടുമ്പോള്‍
കുന്നിന്‍ നിഴല് പുള ച്ചിടുന്നു..
മുണ്ടകന്‍ കൊയ്ത വയലു തോറും
മുണ്ടന്‍ കവുങ്ങുകള്‍ കായ്ച്ചു നില്‍പ്പൂ.
നീര്‍ച്ചോലപാടി നടന്ന കാട്ടില്‍
വേനല്‍ വറുതി യരിച്ചു കേറി.
കടി ന്‍റെ മക്കളെ നാടരാക്കി
നാടിന്നിരുട്ടിന്നടിമയാക്കി.
കാട് പറിഞ്ഞു കടല്‍ കടന്നു
നാടു കാടോളം നടന്നു കേറി.
--

No comments:

Post a Comment